1. വിവിധതരം കിണറുകൾക്കുള്ള ( തുറന്ന കിണർ, ബോർവെൽ, ട്യൂബ് വെൽ, ഫിൽറ്റർ പോയിന്റ് വെൽ) സ്ഥാന നിർണ്ണയം.
2. കുടിവെള്ളത്തിനും,ജലസേചനത്തിനും വ്യാവസായികാവശ്യങ്ങൾക്കുമുള്ള കിണറുകളുടെ (ബോർ വെൽ, റ്റ്യൂബ് വെൽ, ഫിൽറ്റർ പോയിന്റ് വെൽ) നിർമ്മാണം.
3. ചെറുകിടകുടിവെള്ള പദ്ധതികൾ/ കൃഷി/വ്യവസായ/ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയ്ക്കായി പമ്പിംഗ് ടെസ്റ്റ് നടത്തി കിണറിന്റെ ജലക്ഷമത നിർണ്ണയിക്കുക.
4. കുഴൽകിണർ ഡവലപ്പിംഗ്, ജിയോളജിക്കൽ/ ജിയോഫിസിക്കൽ ലോഗിംഗ്.
5. ഭൂജല സംരക്ഷണത്തിനും സംപോഷണത്തിനുമായുള്ള വിവിധ പദ്ധതികളുടെ
ശാസ്ത്രീയമായ സ്ഥാന നിർണ്ണയവും നിർമ്മാണവും.
6. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വകുപ്പ് പ്ലാൻ ഫണ്ടുപയോഗിച്ച് ചെറുകിട ജലസേചന പദ്ധതികളും കുഴൽകിണർ കൈപമ്പ് പദ്ധതികൾ വകുപ്പ് നടപ്പിലാക്കിവരുന്നു. കുഴൽകിണർ അടിസ്ഥാനമാക്കിയുള്ള ചെറുകിട കുടിവെള്ള പദ്ധതികളുടെ നവീകരണവും കുഴൽകിണർ കൈപമ്പ് പദ്ധതികളുടെ അറ്റകുറ്റ പണികളും.
7. ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നൽകുന്നതിനുള്ള ഭൂജലപഠനം നടത്തുക.
8. സംസ്ഥാനത്തിലെ ഭൂജല വിഭവശേഷി തിട്ടപ്പെടുത്തൽ.
9 ഭൂജലത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തൽ.
10 വകുപ്പിലെ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ നടപ്പിലാക്കുക.
11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എം.പി/ എം.എൽ.എ ഫണ്ട്, എസ്.സി.ഫണ്ട്, വരൾച്ചാ ദുരിതാശ്വാസ ഫണ്ട് എന്നിവ വിനിയോഗിച്ച് ഭൂജല പദ്ധതികൾ നടപ്പിലാക്കലും, സാങ്കേതിക സഹായവും ഉപദേശം നൽകൽ.
12 മാസംതോറുമുള്ള ഭൂജല വരൾച്ചാ ഇൻഡക്സ് തയ്യാറാക്കൽ.
13 ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള പ്രളയ ബാധിത പ്രദേശങ്ങളിലെ ‘rapid risk assessment – മായി ബന്ധപ്പെട്ട പ്രധാന റിപ്പോർട്ടുകൾ തയ്യാറാക്കൽ.
14 ഭൂജല സംബന്ധമായ കൈപുസ്തകങ്ങൾ, റിപ്പോർട്ടുകൾ, വാർഷിക പുസ്തകങ്ങൾ എന്നിവ തയ്യാറാക്കൽ.
15 ഹരിതകേരളം മിഷൻ പദ്ധതിയിലുള്ള സാങ്കേതിക സഹായം നടപ്പാക്കൽ.

 

 

ഭൂജല ഉപയോഗത്തിന്റെ നിയന്ത്രണത്തിനും ക്രമീകരണത്തിനുമായുള്ള കേരള ഭൂജല നിയന്ത്രണവും ക്രമീകരണവും) ആക്ട് 2002 –ന്റെ കീഴിൽ നടപ്പിലാക്കുന്ന പ്രവർത്തികൾ.

(a) പമ്പുചെയ്യുന്ന കിണറുകളുടെ രജിസ്ട്രേഷൻ
(b)കുഴൽകിണർ/ട്യൂബ് വെൽനിർമ്മാണത്തിനുള്ള പെർമിറ്റ്
നൽകുക.
(c) കിണർ പെർമിറ്റ് / പരിവർത്തന പെർമിറ്റ് നൽകുക.
(d)വ്യാവസായികം/ അടിസ്ഥാന സൗകര്യ വികസന പ്രോജക്ട്
എന്നിവയ്ക്കുള്ള എൻ. ഒ. സി നൽകുക.
(e) ഭൂജല ചൂഷണവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പുകൽപ്പിക്കുക.
(f) ഭൂജല ഉപയോഗത്തിനുള്ള തർക്കങ്ങൾ പരിഹരിക്കുക
(g)കുഴൽകിണർ നിർമ്മാണവുമായി ബന്ധപ്പെട്ട റിഗ്ഗ്, സ്ഥാപനം,
ഏജൻസി എന്നിവയുടെ രജിസ്ട്രേഷൻ നടപ്പിലാക്കുക.
(h) ഭൂജലത്തിന്റെ ക്രമമായ ഉപയോഗത്തിനും,സംരക്ഷണത്തിനുമായി
ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക.

നാഷണൽ ഹൈഡ്രോളജി പ്രോജക്ട് നടപ്പിലാക്കുക.

(a) തുറന്നകിണർ, കുഴൽക്കിണർ, എന്നിവയിലെ മാസംതോറുമുള്ള ജലവിതാനത്തെ സംബന്ധിച്ച് ഡാറ്റ ശേഖരിക്കുക.
(b) നീർത്തടാടിസ്ഥാനത്തിൽ വാട്ടർ ബഡ്ജറ്റിംഗ് സിസ്റ്റം
വികസിപ്പിക്കുക.
(c) ഭൂജല മേഖലയുമായി ബന്ധപ്പെട്ട പ്രത്യേക പഠനങ്ങൾ – പർപ്പസ്
ഡ്രിവൺ സ്റ്റഡി നടത്തുക.