ഭൂജല വകുപ്പ്
ഭൂജലവകുപ്പ് ഭൂജലവികസനത്തിനുള്ള ഒരു നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്നു. കൃഷി വകുപ്പിന്റെ ഭാഗമായിരുന്ന ഭൂജലവകുപ്പ് 1978 -ല്‍ സ്വതന്ത്രവകുപ്പായി സംസ്ഥാനത്ത് കേരള ജലവിഭവ വകുപ്പിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വകുപ്പിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും സംസ്ഥാനത്തെ കാര്‍ഷിക പുരോഗതിയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ പിന്നീട് വകുപ്പിന്റെ പ്രവര്‍ത്തനം കുടിവെള്ളത്തിനായുള്ള പദ്ധതികളിലേയ്ക്കും വ്യാപിച്ചു. നിലവില്‍ ഭൂജലസ്രോതസ്സിന്റെ പരിപാലനം, ഭൂജല സംപോഷണം എന്നീ മേഖലകളില്‍ കൂടി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
ശ്രീ. പിണറായി വിജയൻ
ബഹു. കേരള മുഖ്യ മന്ത്രി
ശ്രീ. റോഷി അഗസ്റ്റിന്
ബഹു. ജലവിഭവമന്ത്രി
അഡീഷണല്‍ ചീഫ് സെക്രട്ടറി
ജലവിഭവ വകുപ്പ്
ശ്രി. അശോക് കുമാർ സിംഗ് ഐഎഎസ്
സെക്രട്ടറി., ജലവിഭവ വകുപ്പ്
ശ്രീമതി ഡി ധർമ്മശ്രീ ഐഎഎസ്
ഡയറക്ടർ
ഭൂജല വകുപ്പിലെ പദ്ധതികൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ഏറ്റവും സമീപസ്ഥമായ കിണറുകള്‍/ കുഴല്‍കിണറുകള്‍ എന്നിവ തമ്മില്‍ ഉണ്ടായിരിക്കേണ്ട അകലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ നിലവിലില്ല. എന്നാല്‍ ഭൂജല പര്യവേഷണത്തിലൂടെ പ്രാദേശികമായ ഭൂജലസ്ഥിതി മനസ്സിലാക്കിയാണ് കിണറുകള്‍ക്ക് ശാസ്ത്രീയമായ സ്ഥാനനിര്‍ണ്ണയം നടത്തുന്നത്. ഓരോ കിണര്‍ നിര്‍മ്മാണത്തിലും ഈ രീതി നിര്‍ബന്ധവുമാണ്. എന്നിരുന്നാലും പൊതു കുടിവെള്ള പദ്ധതികള്‍ സംരക്ഷിക്കുന്നതിനായി ജലം പമ്പ് ചെയ്യുന്നനിലവിലുള്ള പൊതു കുടിവെള്ള സ്രോതസ്സുകളില്‍ നിന്നും 30 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ ഒരു പുതിയ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്.
കിണറുകളും, കുഴല്‍ കിണറുകളും ജലഭൃതങ്ങള്‍ (aquifer) എന്നു വിളിക്കപ്പെടുന്ന പലതരം ഭൂജല ശേഖരങ്ങളില്‍ നിന്നും ജലം എടുക്കുന്നതിനുള്ള തികച്ചും വ്യത്യസ്ഥമായ ഭൂജല നിര്‍മ്മിതികളാണ്. ബന്ധിത/ഭാഗിക ബന്ധിത (confined/ semi confined) അവസ്ഥയിലുള്ള ശിലകളിലെ വിള്ളലുകളാല്‍ രൂപപ്പെടുന്ന ജലഭൃതങ്ങളില് നിന്നുമാണ് കുഴല്‍ കിണറുകളില്‍ ജലം ലഭിക്കുന്നത്. എന്നാല്‍ സ്വതന്ത്ര ജലഭൃതങ്ങളില് (unconfined aquifer) നിന്നുമാണ് തുറന്നകിണറുകളിലൂടെ ജലം ലഭിക്കുന്നത് ഭൂജല വൈജ്ഞാനികത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം സ്വതന്ത്ര ജലഭൃതവും, ബന്ധിത ജലഭൃതവും തമ്മില്‍ അവയുടെ പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ പരസ്പരം സമ്പര്ക്കമല്ലാത്തതിനാല്, ബന്ധിത/ ഭാഗിക ബന്ധിത ജലഭൃതങ്ങളില് നിന്നും കുഴല്‍ കിണറുകള്‍ വഴി ജലം പമ്പിംഗ് ചെയ്യുന്നത് സ്വതന്ത്രജലഭൃതത്തില് നിന്നും ജലം എടുക്കുന്ന സമീപത്തെ തുറന്ന കിണറുകളെ സാധാരണയായി ബാധിക്കാറില്ല. എന്നാല്‍ ഒരേ ശിലാഘടനയുടെ തുടര്‍ച്ചയില്‍ തന്നെയുള്ള ഒരേ ജലഭൃതത്തില് (ബന്ധിത/ഭാഗിക ബന്ധിത) നിര്‍മ്മിച്ചിട്ടുള്ള മറ്റ് കുഴല്‍ കിണറുകളിലെ പമ്പിംഗ് മൂലം അവ പരസ്പരം ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. അതുപോലെതന്നെ തുറന്ന കിണറുകള്ക്കുള്ളിലെ വിള്ളലുകള്‍ ആഴത്തിലേയ്ക്ക് തുടര്‍ന്നു പോകുന്നതും കുഴല്‍ കിണറുകള്‍ ജലമെത്തുന്ന വിള്ളലുകളുമായി ബന്ധപ്പെട്ടിരിക്കുന്ന പക്ഷം കുഴല്‍ കിണറുകളിലെ പമ്പിംഗ് തുറന്ന കിണറുകളെ ബാധിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ തുറന്ന കിണറുകള്‍ വറ്റിപ്പോകാനും സാദ്ധ്യതയുണ്ട്. കൂടാതെ കുഴല്‍ കിണറുകളിലെ കേസിംഗ് പൈപ്പ് (മണ്ണുള്ള ഭാഗത്ത് ഉറപ്പിക്കുന്ന പി. വി. സി പൈപ്പ്) കഠിനശിലയ്ക്കുള്ളിലേയ്ക്ക് ഉചിതമായി ഉറപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലും, മണ്ണിന്റെ ഘനംകുറവും, ശിലയിലെ വിള്ളലുകള്‍ കുഴല്‍ കിണറുമായി ഒരേ രേഖയില്‍ ആകുന്നതുമായ സാഹചര്യത്തില്‍ സമീപത്തെ തുറന്ന കിണറുകള്‍ വറ്റിപ്പോകാന്‍ സാദ്ധ്യത ഉണ്ടാകുന്നതാണ്.
കുഴല്‍ കിണറുകളില്‍ മേല്‍ മണ്ണിന്റെ ഘടന സംരക്ഷിക്കുന്നതിനുവേണ്ടി അടിത്തട്ടിലെ ശിലയ്ക്ക് മുകളില്‍ കാണുന്ന 'Vodose' മേഖലയായ മണ്ണില്‍ ഇറയ്ക്കപ്പെട്ടിരിക്കുന്ന സുരക്ഷാ കുഴലിനെയാണ് ബാഹ്യ കേസിംഗ് പൈപ്പ് എന്ന് പരാമര്‍ശിക്കപ്പെടുന്നത്. കുഴല്കിണറുകള്ക്കുള്ളിലേയ്ക്ക് മണ്ണ് ഇടിഞ്ഞ് വീഴുന്നതില്‍ നിന്നും ഉപരിതല മാലിന്യം ജലത്തോടൊപ്പം ഒഴുകി എത്തുന്നതില്‍ നിന്നും കുഴല്‍ കിണറുകളെ സംരക്ഷിക്കുക എന്നതാണ് കേസിംഗ് പൈപ്പിന്റെ പ്രധാന ധര്‍മ്മം. അടിത്തട്ടിലുള്ള ശിലയിലേയ്ക്ക് കുറച്ചു സെന്റീമീറ്ററുകള്‍ തുരന്ന് കഠിനശിലാപാളിയില് ആണ് ബാഹ്യ കേസിംഗ് പൈപ്പ് ഉറപ്പിക്കുന്നത്. അതേസമയം ഉള്ക്കേസിംഗ് പൈപ്പ് എന്നത് കുഴല്‍ കിണറിന്റെ ഏറ്റവും താഴത്തെ അഗ്രം വരെ ഘടിപ്പിക്കുന്നതും എല്ലായിടങ്ങളിലും നിര്‍ബന്ധമല്ലാത്തതുമായ സുരക്ഷാ സംവിധാനമാണ്.
പൊതുവായി ഉപരിതലാവസ്ഥയില് ഫുള്കേസിംഗ് പൈപ്പ് ആവശ്യമല്ലായെങ്കിലും ആശങ്കാജനകമായ ഭൂഗര്ഭഘടനയുള്ള സ്ഥലങ്ങളില്‍ ഇത് അഭിലഷണീയമാണ്. ബാഹ്യ കേസിംഗ് പൈപ്പിനെക്കാള്‍ ഉള്ക്കേസിംഗ് പൈപ്പിന്റെ വ്യാസം എപ്പോഴും കുറവായിരിക്കും. കിണറിനുള്ളില്ലേയ്ക്ക് എളുപ്പത്തില്‍ ജലം കടന്നുവരാന്‍ പാകത്തില്‍ ഉചിതമായ ആഴങ്ങളില്‍ ഉള്ക്കേസിംഗ് പൈപ്പിന്റെ സുഷിരങ്ങള്‍ ഉണ്ടാക്കിയാണ് ഇത് സംവിധാനിക്കുന്നത്. ഇത്തരം ഉള്ക്കേസിംഗ് പൈപ്പുകള്‍ ജലത്തില്‍ മുങ്ങിക്കിടക്കുന്നതരം പമ്പ് (സബ്മേഴ്സിബിള്‍) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്കുന്ന കവചമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.