നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റ് (100% കേന്ദ്രമേഖലാ പദ്ധതി)
നാഷണൽ ഹൈഡ്രോളജി പ്രോജക്ട് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി 100% കേന്ദ്ര സർക്കാർ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് കേന്ദ്രജലവിഭവ മന്ത്രാലയം 23.06.2016 –ൽ അംഗീകാരം നൽകി. സമഗ്ര ജലവിഭവ മാനേജ്മെന്റ് ദേശീയ തലത്തിൽ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. 2016-2017 മുതൽ 2023-2024 വരെയുള്ള 8 വർഷകാലയളവിൽ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സംസ്ഥാനത്ത് നീർത്തടാടിസ്ഥാനത്തിൽ സമഗ്ര ജലവിഭവ മാനേജ്മെന്റ് നടപ്പിലാക്കുന്നതിനുവേണ്ടി ജലവിഭവ ബഡ്ജറ്റിംഗ് സിസ്റ്റം വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് പ്രാദേശിക തലത്തിൽ ജലവിഭവ പരിപാലനം നടത്തുന്നതിന് ജലഉപഭോക്താക്കൾക്കും ജലവിഭവ മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണകർത്താക്കൾക്കും സഹായകരമാകുന്നതുമാണ്. പദ്ധതി പ്രവത്തനങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി ഭൂജലവകുപ്പ് സമർപ്പിച്ച പദ്ധതി രേഖ അംഗീകരിച്ച് കേന്ദ്ര ജലവിഭവ മന്ത്രാലയം നാൽപ്പതുകോടി (40) രൂപയുടെ അനുമതി നകിയിട്ടുണ്ട്. ഇതുവരെ പദ്ധതി പ്രവത്തനങ്ങൾക്കായി 2.26 കോടി രൂപയുടെ കേന്ദ്ര ധനസഹായം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂജല സമ്പത്ത് തിട്ടപ്പെടുത്തുന്നതിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതിനും ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് ഭൂജല വിതാനം നിരീക്ഷിക്കുന്നതിനും, നിരീക്ഷണ കിണറുകളുടെ ശൃംഖല വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകി പ്രവൃത്തികൾ നടപ്പിലാക്കി വരുന്നു.
വകുപ്പിന്റെ ആരംഭഘട്ടം മുതൽ ജലവിതാനം നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട തുറന്ന കിണറുകളിലെയും ഹൈഡ്രോളജി പ്രോജക്ട് ഒന്നാം ഘട്ടം മുതൽ കുഴൽകിണറുകളിലെയും മാസംതോറുമുള്ള ജലവിതാനത്തെ സംബന്ധിച്ചുള്ള ഡാറ്റകൾ ലഭ്യമാണ്. കൂടാതെ ഈ നിരീക്ഷണ കിണറുകളിലെ ജലത്തിന്റെ ഗുണനിലവാരം മഴയ്ക്കുമുമ്പും ശേഷവും തിട്ടപ്പെടുത്തുന്നു. ഇത്തരം ഡാറ്റ സർക്കാർ പ്രോജക്ടുകൾക്കും ഗവേഷണങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.
- NHP യുടെ സംഘടനാ ഘടന Click Here