കേരളത്തിലെ ഭൂജല വിഭവങ്ങള്‍

ഭൂജലം ഒരു നിര്‍ണ്ണായക പ്രകൃതി വിഭവമായി കണക്കാക്കപ്പെടുന്നു. ഈ പ്രകൃതി വിഭവത്തിന്റെ ഉത്ഭവം, ഒഴുക്ക്, ചലനം എന്നിവ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെയും, പാറകളുടെയും, ജലഭൃതങ്ങളുടെ തരം, ഘടന തുടങ്ങിയവയേയും പ്രാദേശികമായ കാലാവസ്ഥാ വ്യതിയാനങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. പ്രദേശത്തിന്റെ ഭൂപ്രകൃതി, ജിയോളജി തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനവും ഇതില്‍ അതിപ്രധാനമാണ്. അതുകൊണ്ടുതന്നെ ഭൂജല ലഭ്യത സംസ്ഥാനത്തിനകത്ത് വിവിധ പ്രദേശങ്ങളില്‍ മേല്‍പറഞ്ഞ ഘടകങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിയ്ക്കും. സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 88% വും ഭൂമിശാസ്ത്രപരമായി ഭൂജല സാധ്യത കുറവുള്ളതോ, സ്വാഭാവിക സുഷിരങ്ങള്‍ പരിമിതമായ കട്ടിപ്പാറകളോ മണ്ണോ ആണുള്ളത്. ഒന്നിലധികം ജലഭൃതപാളികള്‍ അടങ്ങിയതും, ഉറപ്പില്ലാത്ത മണല്‍ കാണപ്പെടുന്ന തീരപ്രദേശങ്ങളില്‍ ജലഗുണനിലവാരം ഭൂജല വികസനത്തിന് ഒരു തടസ്സമാകുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഭൂജല ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യയിലുള്ള വര്‍ദ്ധനവ്, ദ്രുത നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം എന്നിവയാണ് ഇതിന് മുഖ്യകാരണം. കേരളത്തിലെ അമൂല്യ സമ്പത്തായ ഭൂജല വിഭവത്തിന്റെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് നിയമാനുസൃതവും ആസൂത്രിതവുമായ വികസനം അതിന്റെ ശാസ്ത്രീയമായ വിനിയോഗം എന്നിവ അനിവാര്യമാണ്.

ഭൂജല സ്രോതസ്സുകളുടെ കാലാനുസൃതമായ വിഭവനിര്‍ണ്ണയം കേന്ദ്ര ഭൂജല ബോര്‍ഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായാണ് നടത്തിവരുന്നത്. സംസ്ഥാനത്തെ ഭൂജലസമ്പത്ത് ഭരണനിര്‍വഹണ ഘടകമായ വികസന ബ്ലോക്ക് അടിസ്ഥാനമാക്കിയാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. 14 ജില്ലകളിലെ 152 ബ്ലോക്കുകളിലെയും ഭൂജലസമ്പത്ത് നിര്‍ണയിച്ചിട്ടുണ്ട്. കൂടാതെ 87 മുനിസിപ്പാലിറ്റികളും 6 നഗരസഭകളും 1 ടൗണ്‍ഷിപ്പും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ നഗരപ്രദേശങ്ങളിലെ ഭൂജലസമ്പത്ത് അവയുടെ ഭൂജലപ്രദേശവുമായി സാമ്യതയുള്ള സമീപ ബ്ലോക്കുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.
ഭൂജലസമ്പത്ത് തിട്ടപ്പെടുത്തല്‍ പ്രകാരം സംസ്ഥാനത്തിലെ 152 വികസന ബ്ലോക്കുകളെ താഴെപറയുന്ന രീതിയില്‍ തരംതിരിച്ചിരിക്കുന്നു.

 

 

 

2020

കേരള സംസ്ഥാനത്തെ ആകെ 5211.75 ദശലക്ഷം ക്യുബിക് മീറ്റര്‍  ഭൂജല സമ്പത്ത് (ദ.ക്യു.മീ) (186.14 ദ.ക്യു.മീ (ഇടുക്കി) മുതല്‍ 591.44 ദ.ക്യു.മീ (പാലക്കാട്) വരെ)
വിവിധ ആവശ്യങ്ങള്‍ക്കായുള്ള  (ഗാര്‍ഹിക, കാര്‍ഷിക, 2672.09 ദ.ക്യു.മീ (56.78 ദ.ക്യു.മീ വ്യാവസായിക) വാര്‍ഷിക ഭൂജല (വയനാട്) മുതല്‍ 340.56 ദ.ക്യു.മീ ഉപഭോഗം (തൃശ്ശൂര്‍) വരെ)
ഗാര്‍ഹികാവശ്യങ്ങള്‍ക്ക് 1575.28 ദ.ക്യു.മീ (38.06 ദ.ക്യു.മീ നീക്കിവച്ചിട്ടുള്ള വാര്‍ഷിക (വയനാട്) മുതല്‍ 254.99 ദ.ക്യു.മീ വിഹിതം (2025 വരെ) (മലപ്പുറം) വരെ)
കേരളത്തിലെ ആകെ ഭൂജല ഉപഭോഗത്തിന്റെ സ്ഥിതി / : 51.27 %  ഭൂജല വികസനതോത്

ഭൂജലസമ്പത്ത് തിട്ടപ്പെടുത്തല്‍ സമ്പ്രദായം – 2015 പ്രകാരം, മൂല്യനിര്‍ണ്ണയ യൂണിറ്റിന്റെ വര്‍ഗ്ഗീകരത്തിനുള്ള മാനദണ്ഡങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നമ്പർ ഭൂജല ഉപഭോഗത്തിന്റെ നിരക്ക് വർഗ്ഗീകരണം
1 <= 70% സുരക്ഷിതം
2 > 70% & <= 90% അർദ്ധ സന്ദിഗ്ധാവസ്ഥ
3 > 90% & <= 100% സന്ദിഗ്ധാവസ്ഥ
4 > 100% അമിത ചൂഷിതം