ഭൂജല ഉപഭോഗത്തിന്റെ നിയന്ത്രണത്തിനും ക്രമീകരണത്തിനും വേണ്ടി കേരള ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് 2002 –ന്റെ ഫലപ്രദമായ നടപ്പാക്കൽ, ഭൂജലത്തിന്റെ ദുർവിനിയോഗം തടയുക, പമ്പു ചെയ്യുന്ന കിണറുകളുടെ രജിസ്ട്രേഷൻ, വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശത്തെ കുഴൽ കിണറുകളുടെ രജിസ്ട്രേഷൻ പുതിയ കുഴൽ കിണർ നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് നൽകുക, പെർമിറ്റിലേയോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലേയോ നിബന്ധനകൾക്ക് മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുക, ഭൂജലം ഉപയോഗിച്ചുള്ള വ്യവസായങ്ങക്ക് എൻ. ഒ. സി നൽകുക മുതലായവ ഈ പദ്ധതിയിൻ കീഴിൽ നടപ്പിലാക്കിവരുന്നു. അതിനോടൊപ്പം കേരളത്തിലെ അമിത ചൂഷണ ബ്ലോക്കുകളിലെ ജല ചൂഷണം പരിശോധിക്കുക, പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും ജനപ്രതിനിധികൾക്കും ഭൂജലത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനും സംരക്ഷണത്തിനും സംപോഷണത്തിനുമായുള്ള അവബോധം സൃഷ്ടിക്കാനായി ക്ലാസ്സുകൾ നടത്തുക. കുഴൽ കിണർ നിമ്മാണത്തിൽ ഏർപ്പെടുന്ന firm/ agency, റിഗ്ഗുകൾ എന്നിവയുടെ രജിസ്ട്രേഷൻ തുടങ്ങിയവയും ഈ പദ്ധതിയിൻ കീഴിൽ വരുന്നു.