പൊതുജനസേവനങ്ങള്‍:
ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഭൂജലത്തിന്റെ പൊതുവായ വികസനത്തിനും പരിപാലനത്തിനും വിവിധ സേവനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കും, സര്‍ക്കാരിനും വകുപ്പ് നല്കിവരുന്നു.
ഒരു പ്രദേശത്തെ പ്രത്യേക ആവശ്യത്തിനായി, അല്ലെങ്കില്‍ ഗാര്‍ഹിക, ജലസേചന ജലവിതരണ പദ്ധതികള്‍ക്കായി ശാസ്ത്രീയമായ ഭൂജല പര്യവേഷണ പഠനങ്ങളിലൂടെ സര്‍വ്വേ നടത്തി പ്രദേശത്തിന് അനുയോജ്യമായ തരം കിണറുകള്‍ക്ക് സ്ഥാന നിര്‍ണ്ണയം നടത്തുന്നു. ഇത്തരത്തിലുള്ള സ്ഥല പരിശോധനാ പഠനങ്ങള്‍ക്ക് ഗ്രൗണ്ട് വാട്ടര്‍ പ്രോസ്പെക്റ്റ് മാപ്പുകള്‍, ആധുനിക മാപ്പിംഗ് ഉപകരണങ്ങള്‍, റെസിസ്റ്റിവിറ്റി മീറ്ററുകള്‍, ജി.പി.എസ്, ജി.ഐ.എസ് സോഫ്റ്റുവെയറുകള്‍ തുടങ്ങിയവ വകുപ്പ് ഉപയോഗിച്ച് വരുന്നു.
ഡ്രില്ലിംഗ് വിഭാഗത്തില്‍ ഡി.ടി.എച്ച്, റോട്ടറി റിഗ്ഗുകള്‍ ഉപയോഗിച്ച് തുരപ്പു കിണറുകള്‍, കുഴല്‍ കിണറുകള്‍, ഫില്‍റ്റര്‍ പോയിന്റ് കിണറുകള്‍ എന്നിവ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ക്കനുസൃതമായി നിര്‍മ്മിച്ചു നല്കുന്നു. ശാസ്ത്രീയമായ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവിധ ഭൂപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള കിണറുകള്‍ വകുപ്പ് നിര്‍മ്മിച്ചു നല്കിവരുന്നു. കൂടാതെ ജലസേചന ആവശ്യത്തിന് നിബന്ധനകള്‍ക്ക് വിധേയമായി അമ്പതുശതമാനം സബ്സിഡിയോടെ കുഴല്‍ കിണറുകള്‍ വകുപ്പ് നിര്‍മ്മിച്ച് നല്കുന്നു.
ചെറുകിട പൊതുജലവിതരണ പദ്ധതികള്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. യോഗ്യതയുള്ള സാങ്കേതിക വിദ്ഗ്ദ്ധരും ശാസ്ത്രജ്ഞരുമാണ് ഈ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കുന്നത്. കൂടാതെ വിവിധ സേവനങ്ങള്‍ക്കും ഗുണനിലവാരം ഉറപ്പ് നല്കി തുടര്‍ പ്രവൃത്തികള്‍ക്ക് പമ്പിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിക്കുവാന്‍ സാങ്കേതിക ഉപദേശങ്ങള്‍ വകുപ്പ് നല്‍കുകയും ചെയ്യുന്നു.
ഒരു കിണറില്‍ നിന്നും സുരക്ഷിതമായി പമ്പ് ചെയ്തെടുക്കാവുന്ന ജലത്തിന്റെ അളവ്, ഉപയോഗിയ്കേണ്ട പമ്പിന്റെ തരം എന്നിവ ശാസ്ത്രീയമായി നിര്ണ്ണയിക്കുന്നതിനാവശ്യമായ പമ്പിംഗ് ടെസ്റ്റുകള്‍ വകുപ്പ് ചെയ്തുവരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൃത്രിമ ഭൂജല സംപോഷണ പദ്ധതികള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അനുസൃതമായി നടപ്പിലാക്കിക്കൊടുക്കുന്നു. കൂടാതെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൃത്രിമ ഭൂജലസംപോഷണത്തിന് സാങ്കേതിക ഉപദേശങ്ങള്‍ വകുപ്പ് നല്കി വരുന്നു.
ജല സാമ്പിളുകളുടെ ഗുണനിലവാര പരിശോധനകള്‍ വകുപ്പിന് കീഴിലുള്ള ലാബുകളില്‍ നടത്തപ്പെടുത്തുന്നു. ജലത്തിന്റെ രാസ-ഭൗതിക-ജൈവ ഗുണനിലവാരം ഇത്തരത്തില്‍ നടത്തപ്പെടുന്ന പരിശോധനകളിലൂടെ അറിയാവുന്നതാണ്.
ഭൂജലാധിഷ്ഠിത വ്യവസായങ്ങള്‍, വിവിധ വാണിജ്യ സ്ഥാപനങ്ങള്‍, വിവിധ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ തുടങ്ങിയവ ആരംഭിക്കുവാനുള്ള നിരാക്ഷേപ പത്രങ്ങള്‍, ശാസ്ത്രീയമായ പഠനങ്ങളിലൂടെ നിയമാനുസൃതമായി വകുപ്പ് നല്കുന്നു.
ഭൂജല സംരക്ഷണത്തിലും ജലസാക്ഷരതയിലും കൃത്രിമ ഭൂജല സംപോഷണത്തിലും ജലവുമായി ബന്ധപ്പെട്ട് മറ്റ് പ്രാദേശിക വിഷയങ്ങളിലും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിയ്ക്കുന്നതിനായി സെമിനാറുകളും വിവിധ പരിശീലന പരിപാടികളും വകുപ്പ് സംഘടിപ്പിച്ച് വരുന്നു.
എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കിണറുകളിലൂടെ ജലവിതാനം, ജലഗുണനിലവാരം എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഈ പഠന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ വരള്‍ച്ച സാധ്യത വിശകലനങ്ങള്‍ക്കും, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വലിയതോതില്‍ ഉപയോഗിച്ചുവരുന്നു. നിശ്ചിത ഫീസ് നല്കി ജില്ലാ ഓഫീസുകളില്‍ നിന്നും ഈ ഡാറ്റകള്‍ വാങ്ങാവുന്നതാണ്. ഗവേഷണ ആവശ്യങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും അമ്പത് ശതമാനം ഇളവ് നിശ്ചിത ഫീസുകളില്‍ ലഭ്യമാണ്.
ക്രമ നമ്പർ | സേവനം | നിലവിലുള്ള നിരക്ക് /ഫീസ് | ഹാജരാക്കേണ്ട രേഖകൾ | മറ്റു പരാമർശങ്ങൾ (Remarks) | |
I | ഭൂജല പര്യവേക്ഷണം | ||||
a. | സ്വകാര്യ വ്യക്തികൾക്ക് ഗാർഹിക /കാർഷിക ആവശ്യങ്ങൾക്ക് | 585 | നിർദ്ദിഷ്ഠ രീതിയിലുള്ള അപേക്ഷ, നികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് | ||
b. | സ്ഥാപനങ്ങൾ /തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ /ജല വിതരണ പദ്ധതികൾ | 1935 | നിർദ്ദിഷ്ഠ രീതിയിലുള്ള അപേക്ഷ, ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ ശുപാർശക്കത്ത്. | ||
c. | വ്യവസായ /മറ്റു ആവശ്യങ്ങൾ | 3860 | നിർദ്ദിഷ്ഠ രീതിയിലുള്ള അപേക്ഷ, നികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിന് പോയിട്ടുള്ള അനുമതി പത്രം | ||
d. | വെൽ ലോഗിംഗ് | 14475
|
|||
II | കുഴൽകിണർ നിർമ്മാണം | ||||
A | റോട്ടറി ഡ്രില്ലിംഗ് | ||||
a. | കുഴൽകിണർ ( Tube well) 6” വരെ വ്യാസമുള്ളത് | 2315/m +പൈപ്പിന്റെ വില | ചെറുകിട നാമമാത്ര കർഷകർക്ക് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്ന | ||
b. | 6” ൽ കൂടുതൽ വ്യാസമുള്ള കുഴൽ കിണർ ( Tube well) | 2980/m +പൈപ്പിന്റെ വില | |||
B | ഡി.ടി.എച്ച് (DTH) ഡ്രില്ലിംഗ് | ||||
a. | 4 ½ ഇഞ്ച് വ്യാസമുള്ള തുരപ്പുകിണർ (Bore well) | 390/m +പൈപ്പിന്റെ വില | സാഹചര്യത്തിൽ ഡ്രില്ലിംഗ് നിരക്കിൽ 50 ശതമാനം ഇളവ് അനുവദിയ്ക്കും | ||
b. | 6 ഇഞ്ച് വ്യാസമുള്ള തുരപ്പുകിണർ (Bore well) | 665/m +പൈപ്പിന്റെ വില | |||
c. | ഫിൽറ്റർ പോയിന്റ് കിണർ നിർമ്മാണം | 255/m +പൈപ്പിന്റെ വില | |||
C | റോട്ടറി കം ഡി.ടി.എച്ചും ഡ്രില്ലിംഗ് | ||||
a | മേൽ മണ്ണിൽ റോട്ടറി ഡ്രില്ലിംഗ് നടത്തുന്നതിന് | 1985/m +പൈപ്പിന്റെ വില | |||
b. | പാറയിൽ 4 ½ ഇഞ്ച് വ്യാസത്തിലുള്ള ഡ്രില്ലിംഗ് (ഡി.ടി.എച്ച്) | 390/m | |||
c. | പാറയിൽ 6 ഇഞ്ച് വ്യാസത്തിൽ തുരക്കുന്നതിന് (ഡി.ടി.എച്ച്) | 665/m | |||
III | നിലവിലുള്ള കുഴൽ /തുരപ്പു കിണറുകൾ വൃത്തിയാക്കുന്നതിന് | ||||
a. | തുരപ്പുകിണർ | കമ്പ്രസർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് | കമ്പ്രസർ ഉപയോഗിക്കുന്നതിന് ഓരോ മണിക്കൂറിൽ നിശ്ചയിച്ചിട്ടുള്ള ചാർജോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്ക്
നിരക്ക് 5790/- |
||
b. | കുഴൽകിണർ | ഏറ്റവും കുറഞ്ഞ നിരക്ക് 15435/- | |||
c. | ഫിൽറ്റർ പോയിന്റ് കിണർ | പമ്പ് സെറ്റ്, ജനറേറ്റർ എന്നിവ വാടകയ്ക്ക് എടുക്കുന്നതിനുള്ള ചാർജ്ജ് + 40% ഓവർ ഹെഡ് നിരക്ക് | |||
IV | വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള നിരക്കുകൾ | ||||
a. | 400 സി.എഫ്.എം വരെ ശേഷിയുള്ള എയർ കമ്പ്രസ്സറുകൾ | മണിക്കൂറിന് 1935/- എന്ന നിരക്കിലോ ഒരു ദിവസത്തിന് കുറഞ്ഞത് 9675/- എന്ന നിരക്കിലോ | |||
b. | 400 സി.എഫ്.എം കൂടുതൽ ശേഷിയുള്ള എയർ കമ്പ്രസ്സറുകൾ | മണിക്കൂറിന് 2315/- എന്ന നിരക്കിലോ ഒരു ദിവസത്തിന് കുറഞ്ഞത് 11575/- എന്ന നിരക്കിലോ | |||
c. | ഡീസൽ വെൽഡിംഗ് സെറ്റ് | മണിക്കൂറിന് 970/- എന്ന നിരക്കിലോ ഒരു ദിവസത്തിന് കുറഞ്ഞത് 4850/- എന്ന നിരക്കിലോ | |||
d. | ഡീസൽ ജനറേറ്റർ സെറ്റ് | മണിക്കൂറിന് 920/- എന്ന നിരക്കിലോ ദിവസവാടകയ്ക്ക് കുറഞ്ഞത് 4600/- എന്ന നിരക്കിലോ | |||
e. | 5 കുതിരശക്തി വരെയുള്ള ഡീസൽ പമ്പ് സെറ്റുകൾ | മണിക്കൂറിന് 255/- എന്ന നിരക്കിൽ ഉപയോഗിക്കുന്ന സമയം കണക്കാക്കി | |||
f. | 10 കുതിരശക്തി വരെയുള്ള വൈദ്യുത പമ്പ് സെറ്റുകൾ | ഉപയോഗ സമയത്തിനനുസൃതമായി മണിക്കൂറിന് 100 രൂപ എന്ന നിരക്കിൽ | |||
g. | 10 നും 25 നും ഇടയിൽ കുതിരശക്തി വരെയുള്ള വൈദ്യുത പമ്പ് സെറ്റുകൾ | ഉപയോഗ സമയത്തിനനുസൃതമായി മണിക്കൂറിന് 170 രൂപ എന്ന നിരക്കിൽ | |||
h. | 25 കുതിരശക്തിക്ക് മുകളിലുള്ള വൈദ്യുത പമ്പ് സെറ്റുകൾ | ഉപയോഗ സമയത്തിനനുസൃതമായി മണിക്കൂറിന് 255 രൂപ എന്ന നിരക്കിൽ | |||
V | വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളിലെ പെർമിറ്റുകളും പരിവർത്തന പെർമിറ്റുകളും | ||||
a. | പുതിയ കുഴൽ /തുരപ്പു കിണർ നിർമ്മിയ്ക്കുന്നതിന് | അപേക്ഷയ്ക്ക് 75/- | നിർദ്ദിഷ്ഠ ഫോറം നമ്പർ 1 ൽ ഉള്ള അപേക്ഷ, നികുതി രശീതി, കൈവശാവകാശ സർട്ടിഫിക്കറ്റ് | ||
b. | നിലവിൽ ഉള്ള കിണറുകളുടെ പരിവർത്തനത്തിന് | അപേക്ഷയ്ക്ക് 75/- | നിർദ്ദിഷ്ഠ ഫോറം നമ്പർ 2 ൽ ഉള്ള അപേക്ഷ, നികുതി രശീതി, കൈവശാവകാശ സർട്ടിഫിക്കറ്റ് | ||
VI | ജലഗുണനിലവാര പരിശോധന | ||||
a. | ഗാർഹിക ആവശ്യത്തിനുള്ള പൊതു ഘടകങ്ങളുടെ ( പി.എച്ച്, ഈ.ബി, കാഠിന്യം, കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ഷാരം, കാർബണേറ്റ്, ബൈ കാർബണേറ്റ്,
ക്ലോറൈഡ്, സൾഫേറ്റ്, ഇരുമ്പ് എന്നിവയുടെ പരിശോധന
|
സാമ്പിളിന് 445/- | |||
ഫ്ലൂറൈഡ് ഫോസ് ഫേറ്റ് | ഒരു ഘടകത്തിന് 225/- | ||||
ബാക്ടീരിയ | 225/- | ||||
ഹെവി മെറ്റലുകൾ ( ലോഹാംശം) | 225/- ഓരോ ഘടകത്തിനും | ||||
b. | വ്യവസായ ആവശ്യത്തിനുള്ള / മറ്റാവശ്യങ്ങൾക്കുള്ള പൊതുവായ ഘടകങ്ങളുടെ പി.എച്ച്, വൈദ്യുത ചാലകത, കാഠിന്യം, കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ഷാരത്തിന്റം അളവ്, കാർബണേറ്റ്, ബൈ കാർബണേറ്റ്,
ക്ലോറൈഡ്, സൾഫേറ്റ്, നൈട്രേറ്റ്, ഇരുമ്പ് എന്നിവയുടെ പരിശോധന |
സാമ്പിളിന് 1105/- | |||
ഫ്ലൂറൈഡ് ഫോസ് ഫേറ്റ് | ഒരു ഘടകത്തിന് 225/- | ||||
ബാക്ടീരിയയുടെ സാന്നിദ്ധ്യം | സാമ്പിളിന് 225/- | ||||
ലോഹാംശ പരിശോധന | ഒരു ലോഹത്തിന് 225/-
|
||||
VII | വകുപ്പിൽ ലഭ്യമായിട്ടുള്ള വിവിധ ഡാറ്റകൾ ലഭ്യമാക്കുന്നതിനുള്ള നിരക്കുകൾ | ||||
a | ഒരു ബ്ളോക്കിലെ നിരീക്ഷണ കിണറുകളുടെ ഭൂജല നില സംബന്ധിച്ച് ഡാറ്റ ഒരു വർഷത്തേയ്ക്ക് | 695/- + ഡിഡിയുടെ /ഡെലിവറി ചാർജ്ജ് | |||
b | ഒരു പഞ്ചായത്തിലെ നിരീക്ഷണ കിണറുകളുടെ ഭൂജല വിതാന ഡാറ്റ ഒരു വർഷത്തേയ്ക്ക് | 415/- + ഡിഡിയുടെ /ഡെലിവറി ചാർജ്ജ് | |||
c | ഒരു ബ്ളോക്കിലെ നിരീക്ഷണ കിണറുകളുടെ ജലഗുണനിലവാര ഡാറ്റ ഒരു വർഷത്തേയ്ക്ക് | 695/- + ഡിഡിയുടെ /ഡെലിവറി ചാർജ്ജ് |