ഭൂജലത്തിനുള്ള അന്വേഷണവും വികസനവും എന്ന പദ്ധതിയിൻ കീഴിൽ ഹൈഡ്രോജിയോളജിക്കൽ, ജിയോഫിസിക്കൽ, റിമോർട്ട് സെൻസിംഗ് എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധതരം കിണറുകളുടെ നിർമ്മാണത്തിനുള്ള സ്ഥാനനിർണ്ണയം, കുഴൽകിണർ, ട്യൂബ് വെൽ , ഫിൽറ്റർ പോയിന്റ് വെൽ, എന്നിവയുടെ നിർമ്മാണം, കിണർ വൃത്തിയാക്കൽ, ജലലഭ്യത പരിശോധന, ലോഗിംഗ്, കേന്ദ്ര ഭൂജലബോർഡുമായി സഹകരിച്ച് സംസ്ഥാനത്തെ ഭൂജല വിഭവത്തിന്റെ ശേഷിയും ഉപഭോഗവും തിട്ടപ്പെടുത്തൽ, വിവിധതരം ഡ്രില്ലിംഗ് റിഗ്ഗുകൾ, അനുബന്ധ ഉപകരണങ്ങൾ, കിണർ നിർമ്മാണത്തിനുള്ള സാമഗ്രികൾ വാഹനങ്ങൾ, പമ്പിംഗ് ടെസ്റ്റ് യൂണിറ്റുകൾ, ജിയോഫിസിക്കൽ ഉപകരണങ്ങൾ, കെമിക്കൽസ് മുതലായവ വാങ്ങൽ, യന്ത്ര സാമഗ്രികളുടെയും, വാഹനങ്ങളുടെയും അറ്റകുറ്റ പണികൾ നടപ്പിലാക്കൽ, ജലത്തിൽ അടങ്ങിയിരിക്കുന്ന വിവിധ ധാതുക്കളുടെ തോത് നിർണ്ണയം, ബാക്ടീരിയയുടെ അളവ് നിർണ്ണയം എന്നിവ ഉൾപ്പെടുന്നു.