കേന്ദ്ര ഭൂജലബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, നാഷണൽ വാട്ടർ അക്കാഡമി, ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ്, മറ്റ് ജലവിഭവ ഏജൻസികൾ എന്നിവയുടെ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതുവഴി നവീന സാങ്കേതിക വിദ്യകളുടെ പ്രയോഗം നടപ്പിലാക്കുന്നതിന് ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുവാൻ കഴിയും. തുടർ പരിശീലന പരിപാടികളിൽ നിലവിലെ ഉദ്യോഗസ്ഥർക്കും അടിസ്ഥാന പരിശീലന പരിപാടികളിൽ പുതിയ ഉദ്യോഗസ്ഥന്മാർക്കും പങ്കെടുക്കുവാനുള്ള അവസരം നൽകുന്നുണ്ട്.  വകുപ്പിൽ നിലവിലുള്ള സൗകര്യമുപയോഗിച്ച് പരിശീലനപരിപാടികളും സെമിനാറുകളും നടത്തുന്നുണ്ട്. ഓഡിയോ വിഷ്വൽ ഉപകരണങ്ങളും പരിശീലന സാമഗ്രികളും വാങ്ങുവാനും ഈ പദ്ധതിയിൽ ഉദ്ദേശിക്കുന്നു.